പന്നിയങ്കരയിൽ പിരിക്കുന്ന ടോളിൽ തുരങ്കത്തിന്റെ ടോൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ളതായി വിവരാവകാശരേഖ


പന്നിയങ്കര. തൃശൂർ പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ ബൂത്തിൽ പിരിക്കുന്നത് കുതിരാൻ തുരങ്കത്തിന്റെ കൂടി ടോൾ. അഡ്വ.ഷാജി കോടങ്കണ്ടത്തിന് നൽകിയ വിവരാവകാശ രേഖയിലാണ് ദേശീയപാത അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. തുരങ്കത്തിൽ കാറുകൾക്കു 65 രൂപയും റോഡിൽ 35 രൂപയും ഉൾപ്പെടെ മൊത്തം 100 രൂപയാണ് ടോൾ. 24 മണിക്കൂറിനുള്ളിൽ മടക്കയാത്ര ഉണ്ടെങ്കിൽ തുരങ്കത്തിന് നൂറു രൂപയും റോഡിന് അമ്പതു രൂപയും ഉൾപ്പെടെ മൊത്തം 150 രൂപ ടോൾ നൽകണം. തുരങ്കത്തിൽ മിനി ബസിന് നൂറു രൂപയും ബസിനും ട്രക്കിനും 200 രൂപയും ഭാരവാഹനങ്ങൾക്ക് 295 രൂപയുമാണ് ഒറ്റത്തവണത്തെ ടോൾ നിരക്ക്. 24 മണിക്കൂറിനകമുള്ള മടക്കയാത്രയ്ക്ക് യഥാക്രമം 150, 300, 450 എന്നിങ്ങനെയാണു നിരക്ക്. റോഡിനുള്ള ടോൾ നിരക്ക് മിനി ബസുകൾക്ക് 55, ബസ്, ട്രക്ക് എന്നിവയ്ക്ക് 115, ഭാരവവാഹനങ്ങൾക്ക് 185 എന്നിങ്ങനെയാണ്. മടക്കയാത്രയുണ്ടെങ്കിൽ യഥാക്രമം 85, 175, 275 എന്നിങ്ങനെയാണു നിരക്ക്.



Post a Comment

0 Comments