കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വിഷു വിപണന മേള ആരംഭിച്ചു


പട്ടിക്കാട്. പാണഞ്ചേരി കുടുംബശ്രീ സിഡിഎസ്സിന്റെ അഭിമുഖ്യത്തിൽ വിഷു വിപണന മേള ആരംഭിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്‌സൺ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ മിനി ജോണി സ്വാഗതം ആശംസിച്ചു. ആദ്യ വില്പന മെമ്പർ സെക്രട്ടറി പി വാസുദേവനു നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സിഡിഎസ്സ് മെമ്പർമാർ, മെമ്പർമാർ എന്നിവർ പങ്കെടുത്തു



Post a Comment

0 Comments