മലങ്കര ചർച്ച് ബിൽ: കണ്ണാറ സെ.മേരീസ് യാക്കോബായ പള്ളി അഭിപ്രായ സർവ്വേ നടത്തുന്നു


കണ്ണാറ. മലങ്കര ചർച്ച് ബിൽ 2020 മായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കണ്ണാറ സെ.മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ നേതൃത്വത്തിൽ പൊതുജനാഭിപ്രായ സർവ്വേ നടത്തുന്നു. കണ്ണാറ, വിലങ്ങന്നൂർ, പട്ടിക്കാട്, പീച്ചി എന്നീ വിവിധ കേന്ദ്രങ്ങളിൽ ഇന്നും നാളെയുമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളവരിൽ നിന്ന് വിശദവിവരങ്ങൾ അടങ്ങിയ ഫോമുകൾ പൂരിപ്പിച്ചു വാങ്ങിയാണ് സർവ്വേ നടത്തുന്നത്. ഇടവക വികാരി ഫാ. ബേസിൽ കൊല്ലാർമാലി, ട്രസ്റ്റി ബെന്നി പൗലോസ് കണ്ണേങ്കാട്ട്, സെക്രട്ടറി. കെ.വി. മനോജ് കദളിപ്പറമ്പിൽ എന്നിവർ സർവ്വേ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.



Post a Comment

1 Comments

  1. Appreciate....🙏

    മലങ്കര ചർച്ച്ബിൽ 2020 നിയമമാക്കുന്നതിന് പൂർണ്ണപിന്തുണ അറിയിക്കുന്നു...🙏

    ReplyDelete