മണ്ണുത്തി. ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് നടത്തി. മുൻ എംഎൽഎ എം.പി.വിൻസെന്റ് ഉദ്ഘാടനം നിർവഹിച്ച വിരുന്നിൽ മണ്ഡലം പ്രസിഡണ്ട് എം.യു മുത്തു അധ്യക്ഷത വഹിച്ചു. മതമൈത്രിയുടെ സന്ദേശമാണ് ഇഫ്താർ വിരുന്നുകൾ, ഭാരതത്തിന്റെ മതേതരത്വം സംരക്ഷിക്കാൻ കോൺഗ്രസ്സ് പ്രതിജ്ഞാബന്ധമാണെന്നും എം.പി.വിൻസെന്റ് പറഞ്ഞു. ഇഫ്താർ വിരുന്ന് നടത്തുന്ന ജില്ലയിലെ ആദ്യത്തെ മണ്ഡലമായ ഒല്ലൂക്കര മണ്ഡലം കമ്മിറ്റിയെ പ്രത്യകം അഭിനന്ദിക്കുകയും ചെയ്തു. കോൺഗ്രസ്സ് നേതാക്കളായ ഐ.പി.പോൾ, കെ.സി അഭിലാഷ്, കെ.കെ.ബാബു, ബൈജു വർഗ്ഗീസ്സ്, ഷാജു എ.ഡി., സജി പോൾ, സണ്ണി വാഴപ്പിള്ളി, ജിജോ ജോർജ്ജ്, വർഗ്ഗീസ്സ് വാഴപ്പിള്ളി, ഭാസ്‌കരൻ കെ.മാധവൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.


0 Comments