നന്തിക്കരയിൽ ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു


തൃശൂർ. ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല പൊട്ടിച്ച് കടന്നതായി പരാതി. നന്തിക്കര സ്‌കൂൾ സ്‌റ്റോപ്പിന് സമീപം ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. നന്തിക്കര ഇയ്യാനി ചന്ദ്രിക (64) യുടെ സ്വർണമാലയാണ് നഷ്ടപ്പെട്ടത്. സംഭവത്തിനു ശേഷം ഇവർ തൃശൂർ ഭാഗത്തേക്ക് കടന്നുകളഞ്ഞതായി പറയുന്നു. ബൈക്ക് ഓടിച്ചിരുന്നയാൾ ഇളം നീല ഷർട്ടും മാല പൊട്ടിച്ചയാൾ നീല നിറത്തിലുള്ള മാസ്‌കും ഡാർക്ക് ചെക്ക് ഷർട്ടുമാണ് ധരിച്ചിരുന്നത്.



Post a Comment

0 Comments