പട്ടികജാതി വികസന വകുപ്പിൽ വിവിധ ജില്ലകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്


പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിൽ നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കിൽസ് എന്ന വിഷയത്തിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ക്ഷണിച്ചു. 44 ഒഴിവുകളാണുള്ളത്.  എംബിഎ, ബിബിഎ, ഏതെങ്കിലും വിഷയങ്ങളിൽ ബിരുദവും ഡിപ്ലോമയും, രണ്ടു വർഷ പരിചയവും ഒപ്പം എംപ്ലോയബിലിറ്റി സ്‌കിൽസ് കോഴ്‌സ് പൂർത്തിയാക്കിയവരും, ഇംഗ്ലീഷ് ഭാഷയിലുള്ള മികച്ച ആശയവിനിമയശേഷിയോടൊപ്പം പത്താം തരമോ ഡിപ്ലോമയോ അതിനു മുകളിലുള്ള വിദ്യാഭ്യാസവും, കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ഒരു മണിക്കൂറിന് 240 രൂപയാണ് പ്രതിഫലം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഏപ്രിൽ 11ന് രാവിലെ 10ന് കോഴിക്കോട് ജില്ലയിലെ എലത്തൂർ റെയിൽവെ സ്‌റ്റേഷന് സമീപം എലത്തൂർ ഗവ. ഐ.ടി.ഐയിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.  2022 മാർച്ച് 23ന് നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ വീണ്ടും പങ്കെടുക്കേണ്ടതില്ലെന്ന് ഉത്തരമേഖലാ ട്രെയിനിംഗ് ഇൻസ്‌പെക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04952461898.



Post a Comment

0 Comments