പട്ടിക്കാട്. ചെമ്പൂത്ര കൊടുങ്ങലൂർകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ (ഏപ്രിൽ 6 ബുധൻ) ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ മാതൃ സംഘത്തിന്റെ നേതൃത്വത്തിൽ പ്രസാദ ഊട്ടിനായുള്ള മുന്നൊരുക്കങ്ങളും, പന്തൽ പണികളും തുടങ്ങി. അതിരാവിലെ മുതൽ ആരംഭിക്കുന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി മുണ്ടപ്പള്ളി മനക്കൽ ഡോക്ടർ മുരളി കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് വിശേഷാൽ കലശ വഴിപാടുകളും വിശേഷാൽ പൂജകളും കാണിക്കയായി നിറപറകളും ഭക്തജനങ്ങൾക്ക് സമർപ്പിക്കാൻ അവസരമുണ്ട്. രാവിലെ 8.30 ന് ശീവേലി, 9.30 ന് അമ്പലപ്പുഴ വിജയകുമാർ നയിക്കുന്ന സോപാനസംഗീതം, 10.30 മുതൽ 2.30 വരെ പിറന്നാൾ സദ്യ, 12 ന് ഉച്ചപൂജ, വൈകീട്ട് 4 മുതൽ 5.15 വരെ വഴിപാടു പൂരങ്ങൾ വരവേൽപ്പ്, 5.30 മുതൽ 7 വരെ പാണ്ടി മേളത്തോടെ കൂടിയ കൂട്ടി എഴുന്നുള്ളിപ്പ്, എട്ടിന് അത്താഴപൂജ, വിശേഷാൽ നിവേദ്യം, മംഗളാരതി, പത്തിന് നട അടക്കും എന്നിവയാണ് പ്രതിഷ്ഠാദിന പരിപാടികൾ. ആറ് ഗജവീരന്മാർ അണിനിരക്കും. വൈകിട്ട് ഏഴിനു സിനിമ പിന്നണി ഗായകൻ ശ്രീനാഥ് നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റും കലാഭവൻ സതീഷിന്റെ ലൈവ് ഷോയും ഉണ്ടായിരുക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.


0 Comments