പട്ടിക്കാട്. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിനും കുടുംബസഹായ ഫണ്ട് വിതരണവും നടത്തി. പട്ടിക്കാട് വെച്ച് നടന്ന പരിപാടി ജില്ലാ സെക്രട്ടറി മിൽട്ടൻ ജെ.തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വ്യാപാരികൾക്കെതിരെ നിലനിൽക്കുന്ന പ്രതികൂല സാഹചര്യങ്ങളും ഇതിൽ വ്യാപാരി വ്യവസായി സമിതി ഇടപെടുന്ന നിലപാടുകളുമാണ് നിരവധി ആളുകൾ വ്യാപാരി വ്യവസായി സമിതിയിൽ മെമ്പർഷിപ്പ് എടുക്കുന്നതിന് മുന്നോട്ട് വരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ശാന്തിയും സമാധാനവും സഹിഷ്ണുതയും ഉള്ള പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ നല്ല രീതിയിൽ പ്രവർത്തിപ്പിക്കുവാൻ സാധിക്കൂ എന്നും അത്തരം ഒരു സാഹചര്യമാണ് കേരളത്തിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സിപിഐഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ മുഖ്യാതിഥി ആയിരുന്നു. ജോർജ്, അഖിൽ, ലിബു വർഗീസ് എന്നീ വ്യാപാരികൾക്കാണ് മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തത്. മരണപ്പെട്ട മുൻ ട്രഷററും ഏരിയ കമ്മിറ്റി മെമ്പറുമായ ബെന്നി വെട്ടിയാടന്റെ കുടുംബത്തിനും, മുൻ വ്യാപാരി ഷീബ ജോസിന്റെ കുടുംബത്തിനും കുടുംബസഹായ ഫണ്ട് വിതരണവും നടത്തി. സമിതി ഏരിയ സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി, യൂണിറ്റ് പ്രസിഡന്റ് സണ്ണി പി.പി, യൂണിറ്റ് സെക്രട്ടറി ബാബു കൊള്ളന്നൂർ, യൂണിറ്റ് ട്രഷറർ കൃഷ്ണൻകുട്ടി, ആന്റോ ഹൈടെക്, ഫാർമ ട്രേഡ് ഫോറം ജില്ലാ സെക്രട്ടറി സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി


0 Comments