പട്ടിക്കാട്. ഇളംതുരുത്തിയിൽ വെച്ച് ഉണ്ടായ ബൈക്കപകടത്തിൽ മുടിക്കോട് സ്വദേശിനി മരിച്ചു. ഇമ്മട്ടിപറമ്പ് അക്കരക്കാരൻ വീട്ടിൽ ഷിജിനി (30) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഭർത്താവ് മനുവിന് ഒപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ആയിരുന്നു അപകടം. പുത്തൂരിൽ ആദ്യ ഭർത്താവിനെ അടക്കം ചെയ്ത സെമിത്തേരിയിലേക്ക് പോവുകയായിരുന്നു എന്നും, യാത്രയിൽ ഇളംതുരുത്തി ജങ്ഷനിൽ വെച്ച് ബൈക്ക് റോഡിൽ തെന്നി വീണാണ് അപകടം സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് നിരവധി വാഹനങ്ങൾക്ക് സമാന രീതിയിൽ അപകടം സംഭവിച്ചിട്ടുള്ളതായും പറയപ്പെടുന്നു. ഒല്ലൂർ സിഐ ബെന്നി ജേക്കബ്ബ്, എസ്‌ഐ ബിപിൻ പി നായർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം ഇന്നലെ രാത്രി ഇമ്മട്ടി പറമ്പിലുള്ള ഷിജിനിയുടെ വീട്ടിലെത്തി എത്തി അന്വേഷണം നടത്തി. സംസ്‌കാരം പിന്നീട്. മക്കൾ എബിൻ, സെലിൻ.


0 Comments