സൗരോർജ്ജ മേഖലയിൽ വനിതകൾക്ക് പരിശീലനപരിപാടി


സംസ്ഥാന ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ടും തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസുമായി (KASE) സഹകരിച്ച് വനിതകൾക്ക് മാത്രമായി സൗരോർജ്ജ മേഖലയിൽ നാലു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഐടിഐ, ബി പി എൽ കാർഡ് ഉടമകൾ, കോവിഡ്, പ്രളയം മൂലം തൊഴിൽ നഷ്ടപ്പെട്ടവർ, ഏകരക്ഷകർത്താസംരക്ഷക,  ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹ ബന്ധം വേർപെടുത്തിയവർ, ഒറ്റ പെൺകുട്ടിയുടെ മാതാവ് എന്നീ വിഭാഗത്തിൽപെട്ടവർക്കാണ്  അപേക്ഷിക്കാൻ അവസരം. ഓരോ ജില്ലയിലും 10 പേർക്ക് വീതമാണ് അവസരം ലഭിക്കുക. അനെർട്ടിന്റെ വെബ്‌സൈറ്റായ www.anert.gov.in കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസും അനെർട്ടും സംയുക്തമായി സർട്ടിഫിക്കറ്റ് നൽകും.. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ:  918811943,  18004251803, 9188119408.



Post a Comment

0 Comments