പീച്ചി. ഭക്തിസാന്ദ്രവും ആത്മീയ ആനന്ദവും നിറഞ്ഞ അന്തരീക്ഷത്തിൽ പീച്ചി ലൂർദ്ദ് മാതാ പള്ളിയിൽ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു. ക്രിസ്തുവിന്റെ ഉയിർപ്പിനെ വിളംബരം ചെയ്തുകൊണ്ട് ദേവാലയത്തിനു ചുറ്റും നടത്തിയ പ്രദക്ഷിണത്തിനുശേഷം ഉയിർപ്പിന്റെ ദൃശ്യാവിഷ്‌കാരവും ഉണ്ടായിരുന്നു. തുടർന്ന് ക്രൂശിതരൂപം ദേവാലയത്തിലേക്ക് എഴുന്നെള്ളിച്ചു. ദേവാലയത്തിലെ ഈസ്റ്റർ ശുശ്രൂഷകൾക്ക് ശേഷം പാതിരാ കുർബാനയും ഉണ്ടായിരുന്നു. ചെന്നായ്പാറ ദിവ്യ ഹൃദയ ആശ്രമം അസിസ്റ്റൻറ് ഡയറക്ടർ ഫാ. സച്ചിൻ പടിഞ്ഞാറേ കടുപ്പിൽ , ഡീക്കൻ ഡെറി അരിമ്പൂർ, ലൂർദ് മാതാ പള്ളി വികാരി ഫാദർ ഫ്രാൻസിസ് തരകൻ എന്നിവർ ശുശ്രൂഷകൾക്കും ഈസ്റ്റർ കുർബാനയ്ക്കും കാർമികത്വം വഹിച്ചു.


0 Comments