മഴ തുടങ്ങി; പീച്ചിറോഡ് ജങ്ഷനിൽ ബസ് കയറാൻ നീന്തേണ്ടിവരും


പട്ടിക്കാട്. വൈകീട്ട് ആരംഭിച്ച മഴയിൽ ദേശീയപാതയുടെ വശങ്ങൾ പലതും വെള്ളക്കെട്ടിലായി. നിർമ്മാണത്തിലെ അശാസ്ത്രീയതമൂലം വീണ്ടും ജനങ്ങൾ ബുദ്ധിമുട്ടാൻ തുടങ്ങുകയാണ്. പീച്ചിറോഡ് ജങ്ഷനിൽ കാരയ്ക്കൽ ജ്വല്ലറിക്ക് മുൻവശത്ത് സർവ്വീസ് റോഡിനോട് ചേർന്ന് വെള്ളക്കെട്ട് രൂക്ഷമായി. ബസിൽ കയറണമെങ്കിൽ വെള്ളക്കെട്ടിലൂടെ നടന്നു പോകേണ്ട അവസ്ഥയാണ്. പ്രദേശത്ത് കാനകൾ നിർമ്മിച്ച് സ്ലാബിട്ട് മൂടിയിട്ടുണ്ട്. എന്നാൽ റോഡിലെ വെള്ളം കാനയിലേക്ക് പോകാൻ വേണ്ട സംവിധാനങ്ങൾ ഈ ഭാഗത്തില്ല. മഴക്കാലം കഴിഞ്ഞതോടെ മണ്ണിട്ട് നികത്തി അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയായിരുന്നു. എന്നാൽ മഴ പെയ്യാൻ തുടങ്ങിയതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ തുടങ്ങിയത്. സാധാരണക്കാരന്റെ ഗതാഗത സൗകര്യങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന ഇത്തരം നിർമ്മാണങ്ങൾക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Post a Comment

0 Comments