ചുവന്നമണ്ണ്. സെ. ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് സ്വീകരണം നൽകി. ചുവന്നമണ്ണ് സെന്ററിലെ സെൻറ് തോമസ് കുരിശുപള്ളിയിൽ നിന്ന് ബാവായെ സ്വീകരിച്ചു. ഇന്നലെ സന്ധ്യാനമസ്‌കാരത്തിനും ഇന്ന് രാവിലെ നടന്ന മൂന്നിന്മേൽ കുർബാനയ്ക്കും കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. നിയുക്ത മെത്രാപ്പോലീത്തമാരായ ഫാ. വിനോദ് ജോർജ്, ഫാ. ഗീവർഗീസ് കൊച്ചുപറമ്പിൽ റമ്പാൻ, ഫാ. വർഗീസ് മാത്യു, വികാരി ഫാ. പോൾ ജോർജ്, പെരുന്നാൾ ജനറൽ കൺവീനർ കെ.പി. ഔസേഫ് കാവനാകുടിയിൽ, ട്രസ്റ്റി ഷിബു വർഗീസ് മാമല, സെക്രട്ടറി എബി വർഗീസ് കാരമല എന്നിവർ നേതൃത്വം നൽകി.


0 Comments