പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് ഇനി പുതിയ ഔദ്യോഗിക വാഹനം. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സെക്രട്ടറി പി.ആർ ജോൺ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, പഞ്ചായത്ത് അംഗം സി.എസ് ശ്രീജു തുടങ്ങിയവർ ചേർന്ന് പുതിയ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. കേരളത്തിലെ തന്നെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത്. ഒളകര, മണിയൻകിണർ ഉൾപ്പെടെ വാഹനങ്ങൾ എത്തിച്ചേരാൻ സൗകര്യക്കുറവുള്ള പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും യാത്രചെയ്യാൻ പുതിയ വാഹനം സൗകര്യപ്രദമാകുമെന്ന് അധികൃതർ അറിയിച്ചു.


0 Comments