പീച്ചി. അൽവേർണിയ റിഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികൾക്കൊപ്പമായിരുന്നു വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുര്യന്റെ ഈ വർഷത്തെ ഈസ്റ്റർ ആഘോഷം. ഉറ്റവർ ഉണ്ടായിട്ടും ഉപേക്ഷിക്കപ്പെടുന്നവരുടെ വേദനയാണ് പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്ന ഓരോരുത്തർക്കും പറയാനുള്ളത്. പതിമൂന്നാം വയസ്സിൽ സ്വന്തം പിതാവിനെ നഷ്ടപ്പെട്ട വേദന തനിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികൾക്ക് കഴിയാവുന്ന സഹായങ്ങൾ ചെയ്യാൻ തയ്യാറാണെന്നും ഷൈജു കുര്യൻ പറഞ്ഞു. സുഹൃത്തുക്കളും പൊതുപ്രവർത്തകരും ആയ ഷിബു പോൾ, ഷിബു പീറ്റർ, കുരിയാക്കോസ് ഫിലിപ്പ്, സജി താന്നിക്കൽ, സജി ആൻഡ്രൂസ്, വിനി മാത്യു, അക്കു തെക്കേക്കുളം, ജിനീഷ് മാത്യു, എ.ജി ഷിജു, ബിനു ജോയ് മുതുമരത്തിൽ, സിജോ ജെയിംസ് തുടങ്ങിയവരും പങ്കെടുത്തു. റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ ബ്രദർ ജോൺസൻ, ബ്രദർ ചാൾസ് എന്നിവർ സംസാരിച്ചു.


0 Comments