വിലങ്ങന്നൂർ സെ. ജോർജ് പള്ളി പെരുന്നാളിന് വികാരി ഫാ. തോമസ് വെട്ടിക്കാട്ടിൽ കൊടിയേറ്റുന്നു
പീച്ചി. വിലങ്ങന്നൂർ സെ. ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വി. ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഏപ്രിൽ 22,23 തീയതികളിൽ ആഘോഷിക്കുന്നു. വികാരി ഫാ. തോമസ് വെട്ടിക്കാട്ടിൽ, അസി. വികാരി ഫാദർ ക്ലീറ്റസ് കിഴക്കൂടൻ എന്നിവർ ചേർന്ന് പെരുന്നാളിന് കൊടിയേറ്റി. 22 ന് വൈകിട്ട് 7.30ന് ചെന്നായ്പാറ കുരിശടിയിലേക്ക് പ്രദക്ഷിണവും നേർച്ചയും ഉണ്ടാകും. പെരുന്നാൾ ദിനമായ 23ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മൂവാറ്റുപുഴ രൂപത ബിഷപ്പ് ഡോ.യൂഹാനോൻ മാർ തെയോഡോഷ്യസ് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടാകുമെന്ന് വികാരി ഫാദർ തോമസ് വെട്ടിക്കാട്ടിൽ, അസി.വികാരി ക്ലീറ്റസ് കിഴക്കൂടൻ, സെക്രട്ടറി എബ്രഹാം കാലായിൽ, ട്രസ്റ്റി ജോസ് മറ്റത്തിൽ എന്നിവർ അറിയിച്ചു.


0 Comments