പീച്ചിറോഡ് ജങ്ഷനിൽ വെള്ളം ഒഴുകാൻ കാനയില്ല; സർവ്വീസ് റോഡിൽ വെള്ളക്കെട്ട്


പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷനിൽ വെള്ളം ഒഴുകിപ്പോകാൻ കാനയില്ലാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലാണ് ഈ ദുരവസ്ഥ. സർവ്വീസ് റോഡിന്റെ നിർമ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണം. ഇടതുവശത്ത് കാനയുണ്ടെങ്കിലും റോഡിന്റെ ചെരിവ് വലത് ഭാഗത്തേക്കാണ്. ഇതോടെ വെള്ളം കാനയിലേക്ക് ഒഴുകാതെ സർവ്വീസ് റോഡിൽതന്നെ കെട്ടിക്കിടക്കുകയാണ്. ഇതുമൂലം ഇരുചക്രവാഹന യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. റോഡിന്റെയും കാനയുടെയും നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിരവിധി പരാതികൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും പരിഹാരം കാണാൻ ഒരു ശ്രമവും നടത്തുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.



Post a Comment

0 Comments