'ഞങ്ങളും കൃഷിയിലേക്ക്' നാലാം വാർഡിൽ സംഘാടക സമിതി ചേർന്നു


പട്ടിക്കാട്. 'ഞങ്ങളും കൃഷിയിലേക്ക്' പരിപാടിയുടെ സംഘാടകസമിതി നാലാം വാർഡിൽ ചേർന്നു. സംസ്ഥാന സർക്കാരിൻറെ 100 ദിന പരിപാടികളുടെ ഭാഗമായി കാർഷിക വികസന ക്ഷേമ വകുപ്പിൻറെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പരിപാടിയാണ് ഞങ്ങളും കൃഷിയിലേക്ക്. ചടങ്ങിൽ പങ്കെടുത്ത കർഷകർക്ക് വിവിധ ഇനം വിത്തുകൾ വിതരണം ചെയ്തു. അസിസ്റ്റൻറ് കൃഷി ഓഫീസർ സൗമ്യ ബോധവൽക്കരണ ക്ലാസ് നടത്തി. വാർഡ് മെമ്പർ ഇ.ടി ജലജൻ, അസിസ്റ്റൻറ് കൃഷി ഓഫീസർ ദീപ തുടങ്ങിയവർ പങ്കെടുത്തു. പങ്കെടുത്ത കർഷകർക്ക് സത്യവാചകവും ചൊല്ലിക്കൊടുത്തു.



Post a Comment

0 Comments