പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് താണിപ്പാടത്ത് തൊഴിലുറപ്പ് സംഗമം നടത്തി. ഇന്ന് രാവിലെ 10 ന് കല്ലിടുക്ക് സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന ചടങ്ങ് പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 39 തൊഴിലുറപ്പ് അംഗങ്ങളെ ആദരിച്ചു. ഇതിൽ 25 പേർ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 100 പണികൾ പൂർത്തിയാക്കിയവരും 14 പേർ 60 വയസ്സിന് മുകളിലുള്ളവരും ആണ്. കൂടാതെ പഞ്ചായത്തിൽ ഏറ്റവും നല്ല മേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ആശ, സൈക്കിൾ പോളോ മത്സരത്തിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മീര രാധാകൃഷ്ണൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. വാർഡ് മെമ്പർ ഇ.ടി ജലജൻ, തൊഴിലുറപ്പ് എഇ ലിജോ, ഓവർസിയർ നേഹ, വാർഡ് വികസന കൺവീനർ ഷൈനി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.


0 Comments