പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ നിന്നുകുഴിയിൽ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന നിലയിൽ പ്രവർത്തിക്കുന്ന പന്നി ഫാമുകൾ അടച്ചുപൂട്ടാനുള്ള പഞ്ചായത്തിന്റെ തീരുമാനം നടപ്പാക്കണമെന്ന് പ്രതിപക്ഷനേതാവ് ബാബു തോമസ് ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ ആവശ്യത്തെത്തുടർന്ന് പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും നടത്തിയ പരിശോധനയിൽ ഫാമുകൾ മലിനീകരണം നടത്തുന്നു എന്ന് തെളിഞ്ഞതാണ്. ഇതേതുടർന്ന് നിബന്ധനകൾ ലംഘിച്ച് പ്രവർത്തിക്കുന്ന ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവ് നൽകിയിരുന്നു. അതിന് ഉത്തരവാദപ്പെടുത്തിയ ഉദ്യോഗസ്ഥനെ ചുമതലയിൽനിന്ന് ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്നും ബാബു തോമസ് പറഞ്ഞു. ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നും ഫാമുകൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
.jpeg)

0 Comments