മണ്ണുത്തി. നടത്തറ ഗ്രാമപഞ്ചായത്തിലെ കൊഴുക്കുള്ളി അയ്യപ്പൻകാവ് റോഡ് മഴയ്ക്ക് മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചില്ലെങ്കിൽ റവന്യൂമന്ത്രിയുടെ ഓഫീസിന് മുന്നിലേക്ക് സമരം നടത്തും എന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. റോഡ് നിർമ്മാണത്തിലെ അനാസ്ഥയ്‌ക്കെതിരെ നടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊഴുക്കുള്ളിയിൽ നടത്തിയ പ്രതിഷേധ സായാഹ്ന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ബിന്ദു കാട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ടി.എം രാജീവ്, എം.എൽ ബേബി, കെ.എൻ വിജയകുമാർ, ജിത്തു ചാക്കോ, ജേക്കബ് പോൾ, ബിജു ചിറയത്ത് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാർ ബ്ലോക്ക് മണ്ഡലം ബൂത്ത് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി


0 Comments