അഖിൽ അജിയെ ഡിവൈഎഫ്‌ഐ വീണ്ടശ്ശേരി യൂണിറ്റ് അനുമോദിച്ചു


കണ്ണാറ. ഡൽഹിയിൽ വെച്ച് നടന്ന ഫെഡറേഷൻ നാഷണൽ ഗെയിംസിൽ റസ്‌ലിംഗിൽ സീനിയർ (60 കിലോഗ്രാം) വിഭാഗത്തിൽ സ്വർണമെഡൽ നേടിയ കണ്ണാറ കരടിയള സ്വദേശി അഖിൽ അജിയെ ഡിവൈഎഫ്‌ഐ വീണ്ടശ്ശേരി യൂണിറ്റ് അനുമോദിച്ചു. പീച്ചി മേഖല സെക്രട്ടറി പി.കെ മോബി മൊമെന്റോ നൽകി. വീണ്ടശ്ശേരി യൂണിറ്റ് സെക്രട്ടറി അലൻ ഫ്രാൻസിസ് പൊന്നാട അണിയിച്ചു. സിപിഐഎം കണ്ണാറ ബ്രാഞ്ച് സെക്രട്ടറി മിഥുൻ മുരളി, യൂണിറ്റ് ജോ.സെക്രട്ടറിമാരായ സിറിൽ ജോർജ്ജ്, അനൂപ് കുര്യൻ എന്നിവർ പങ്കെടുത്തു. വീണ്ടശ്ശേരി പുത്തൻപുരയ്ക്കൽ  അജിയുടെയും ഗ്രേസിയുടെയും മകനാണ് അഖിൽ. പീച്ചി ഗവൺമെൻറ് ഹൈസ്‌കൂളിലെ പഠനകാലത്തും അഖിൽ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്. വഴുക്കുംപാറ എസ്എൻജി കോളേജിൽ നിന്നും ബിബിഎ പഠനത്തിനുശേഷം കൊച്ചിയിലെ ഇൻഫോപാർക്കിൽ ജോലി ചെയ്തു വരികയായിരുന്നു. ഇപ്പോൾ ജോലി രാജിവെച്ച് മുഴുവൻ സമയം പരിശീലനം നടത്തി വരികയാണ്.


Post a Comment

1 Comments