വിലങ്ങന്നൂരിൽ പീച്ചിഡാം റോഡിന്റെ ഇരുഭാഗത്തും കോൺക്രീറ്റിങ് ആരംഭിച്ചു


വിലങ്ങന്നൂർ. പീച്ചിഡാം റോഡിൽ വിലങ്ങന്നൂർ മുതൽ മെക്കാഡം റോഡിന്റെ ഇരുഭാഗത്തും കോൺക്രീറ്റിങ് ആരംഭിച്ചു. പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ ഓഫീസിന് മുന്നിലായി 100 മീറ്ററോളം ഭാഗം റോഡ് ഉയർത്തിയത് ഉൾപ്പെടെയുള്ള ഭാഗത്താണ് കോൺക്രീറ്റിങ് നടത്തുന്നത്. വിലങ്ങന്നൂർ മുതൽ ഇരുഭാഗത്തുമായി 400 മീറ്ററോളം കോൺ്ക്രീറ്റിങ് നടത്തുമെന്ന് നിർമ്മാണ കമ്പനി മാനേജർ ഉമ്മർ അറിയിച്ചു. പ്ലെയിൻ സിമന്റ് കോൺക്രീറ്റ്, എം 20 എന്നിവ ഉൾപ്പെടെ 23 സെ.മീ. കനത്തിലാണ് കോൺക്രീറ്റിങ് നടത്തുന്നത്. മാർച്ച് 3ന് ആണ് പീച്ചിഡാം റോഡിൽ വിലങ്ങന്നൂർ മുതൽ പീച്ചിഡാം ഗേറ്റ് വരെയുള്ള ഭാഗത്ത് മെക്കാഡം റോഡിന്റെ റീ ടാറിങ് പൂർത്തിയായത്. 90 ലക്ഷം രൂപ ചെലവിൽ 1.36 കിലോമീറ്റർ ദൂരമാണ് റീ ടാറിങ് നടത്തിയത്. പിഡബ്ല്യൂഡിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.


Post a Comment

0 Comments