പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി തൃശൂർ താലൂക്ക് തല പട്ടയവിതരണമേള നാളെ നടത്തും. പട്ടിക്കാട് ഗലീലി ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 11.30ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പട്ടയമേള ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി തൃശൂർ താലൂക്ക് തലത്തിൽ 2029 പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. ഏറ്റവും കൂടുതൽ വനഭൂമി പട്ടയം വിതരണം ചെയ്യുന്നത് തൃശൂർ താലൂക്കിലാണ്. 476 പട്ടയങ്ങൾ. ലാൻഡ് ട്രിബ്യൂണൽ(എൽ.ടി)1530, പുറമ്പോക്ക് പട്ടയം 13, കോളനി പട്ടയം 4, മിച്ചഭൂമി പട്ടയം 3, സർവ്വീസ് ഇനാം പട്ടയം 4 തുടങ്ങിയ പട്ടയങ്ങളാണ് തൃശൂർ താലൂക്ക് തലത്തിൽ വിതരണത്തിന് തയ്യാറായിരിക്കുന്നത്. ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. എംപിമാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ് മുഖ്യാതിഥികളാകും. എം.എൽ.എ മാരായ സി.സി മുകുന്ദൻ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, മേയർ എം.കെ വർഗീസ്, ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.


0 Comments