36 വർഷം സേവനമനുഷ്ഠിച്ച അങ്കണവാടി ടീച്ചർ ഇന്ദിരയ്ക്ക് യാത്രയയപ്പ് നല്കി

അങ്കണവാടി ടീച്ചർ ഇന്ദിരയ്ക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത ഉപഹാരം സമ്മാനിക്കുന്നു.

മാരായ്ക്കൽ. 36 വർഷത്തെ സേവനത്തിനുശേഷം പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മാരായ്ക്കൽ അങ്കണവാടിയിൽ നിന്നും വിരമിക്കുന്ന ഇന്ദിര ടീച്ചർക്ക് കുട്ടികളുടെയും വെൽഫെയർ കമ്മിറ്റിയുടെയും നേതൃത്വത്തിൽ യാത്രയയപ്പു നൽകി. ഏപ്രിൽ 30 ന്  ശനിയാഴ്ച മാരായ്ക്കൽ ഹെൽത്ത് സെൻററിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം  പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത ഉദ്ഘാടനം ചെയ്തു. ഇന്ദിര ടീച്ചർക്ക് അങ്കണവാടിയുടെ ഉപഹാരം സമ്മാനിച്ചു. വാർഡ് മെമ്പർ റെജീന ബാബു അധ്യക്ഷത വഹിച്ചു. മുൻ മെമ്പർ ജോർജ്ജ് മറ്റത്തിൽ, വീണ്ടശ്ശേരി വാർഡ് മെമ്പർ ബീന പൗലോസ്, പൂർവ്വ വിദ്യാർത്ഥിനി ഡോ. ജിറ്റിമോൾ, ഐ സി ഡി എസ് സൂപ്പർവൈസർ സ്മിത, ആശാ പ്രവർത്ത ജോളി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുട്ടികൾ, രക്ഷിതാക്കൾ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 





Post a Comment

0 Comments