ചെമ്പൂത്ര. സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് ചെമ്പൂത്രയിൽ തുടക്കമായി. ചെമ്പൂത്ര വാർഡ് മെമ്പറും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സാവിത്രി സദാനന്ദൻ വിത്തു വിതരണം നടത്തി പദ്ധതി ഉദ്ഘാടനം ചെയ്തു.3 സെന്റ് മുതൽ 5 ഏക്കർ വരെ ദൂമിയുള്ള കർഷകർക്ക് വിവിധ കാർഷിക വിളകളുടെ വിത്തുകൾ നൽകി. കൃഷി അസിസ്റ്റൻറ് സൗമ്യ പദ്ധതി വിശദീകരണം നടത്തി. സി ഡി എസ് മെമ്പർ ശാരി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, എ.കൃഷ്ണൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.


0 Comments