പട്ടിക്കാട്. പള്ളിക്കണ്ടത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. കാലിന് സാരമായി പരിക്കേറ്റ പീച്ചി പട്ടിലുംകുഴി സ്വദേശി കുന്നമ്പിളി വീട്ടിൽ കൃഷ്ണനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടാണ് അപകടം നടന്നത്.
0 Comments