തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് അലോട്ട്‌മെന്റ് ലഭിച്ചവർ മെയ് 12, 13, 16 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ തൃശൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ പ്രവേശനത്തിന് ഹാജരാകണം. പ്രവേശന സമയത്ത് വിദ്യാർത്ഥികൾ ഹാജരാക്കേണ്ട രേഖകളെ കുറിച്ച് അറിയാൻ www.gmcstr.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. പ്രവേശന സമയത്ത് എന്തെങ്കിലും മാറ്റമുണ്ടോ എന്നറിയാൻ എൽബിഎസ് വെബ്‌സൈറ്റ് സന്ദർശിക്കുക. സംശയ നിവാരണത്തിന് 9946435888 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.


0 Comments