വാണിയമ്പാറ. ഗ്രാമീണ വായനശാലയും ഇ.കെ.എം.യു.പി.സ്‌കൂളും സംയുക്തമായി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് നാലാം ദിവസം പിന്നിട്ടു. ഇന്ന് നടന്ന ക്യാമ്പിൽ ഹ്യുമൺ റിസോഴ്‌സ് ട്രെയ്‌നർ അലക്‌സ് മാത്യു ക്ലാസിന് നേതൃത്വം നൽകി. 'എങ്ങനെ നന്നായി സംസാരിക്കാം' എന്ന വിഷയത്തെക്കുറിച്ചായിരുന്നു ഇന്നത്തെ ക്ലാസ്. നിരവധി കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപിച്ചിട്ടുള്ളത്. അവധിക്കാലത്ത് വിവിധ മേഖലകളിൽ കുട്ടികൾക്ക് പുതിയ അറിവ് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു. ക്യാമ്പ് ഡയറക്ടർ ആർ.ഓമന ടീച്ചർ, വിഷ്ണു രവീന്ദ്രൻ, കെ.എസ് ജയകുമാർ, സേതുമാധവൻ, സഗേഷ്, സിജു എം.ജെ തുടങ്ങിയവർ പങ്കെടുത്തു.


0 Comments