പീച്ചി . രാഷ്ട്രീയ ഭേദമില്ലാതെ നിലപാടുകൾ സ്വീകരിക്കാൻ കഴിയുന്ന സംഘടനയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്ന് ജില്ലാ പ്രസിഡണ്ട് കെ.വി അബ്ദുൾ ഹമീദ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പീച്ചി യൂണിറ്റ് വിലങ്ങന്നുരിൽ നിർമ്മാണം പൂർത്തീകരിച്ച വ്യാപാരഭവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഷയങ്ങളിലും കൃത്യമായ അഭിപ്രായമുള്ള സംഘടനയ്ക്ക് സമൂഹത്തിലെ എല്ലാ മേഖലകളിലും ഇടപെടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് വർഗീസ് പാറേക്കാടൻ അധ്യക്ഷത വഹിച്ചു. പീച്ചി യൂണിറ്റിന്റെ നാൽപതാം വാർഷിക സമ്മേളനവും ചേർന്നു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ ഓഫീസിന്റെയും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പൊതു സമ്മേളനത്തിന്റെയും ഉദ്ഘാടനങ്ങൾ നിർവഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വി.ടി ജോർജ്, നിയോജകമണ്ഡലം ചെയർമാൻ ബിജു എടക്കളത്തൂർ, പഞ്ചായത്ത് അംഗങ്ങളായ ബാബു തോമസ്, അജിത മോഹൻദാസ്, ഷൈജു കുര്യൻ, പുത്തൂർ പഞ്ചായത്ത് മെമ്പർ ഷാജി വാരപ്പെട്ടി, സമിതി ജില്ലാ കമ്മിറ്റി അംഗം കെ രാഘവൻ, നിയോജകമണ്ഡലം കൺവീനർ സി.ആർ ശേഖരൻ, യൂണിറ്റ് വൈസ് പ്രസിഡണ്ട് ഷാജി പീറ്റർ, സെക്രട്ടറി സജി താന്നിക്കൽ, ട്രഷറർ രാജു കെ.കെ എന്നിവരും സംസാരിച്ചു. വർഗ്ഗീസ് പാറേക്കാടൻ പ്രസിഡണ്ട്), സജി താന്നിക്കൽ (സെക്രട്ടറി), കെ.കെ. രാജു (ട്രഷറർ) എന്നിവരെ ഭാരവാഹികളായി വീണ്ടും സമ്മേളനം തിരഞ്ഞെടുത്തു.


0 Comments