മണിയൻകിണറിൽ ട്രൈബൽ ബാലസഭ ചേർന്നു


വാണിയമ്പാറ. ആദിവാസി മേഖലയിൽ ഉൾപ്പെടുന്ന കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്കായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ട്രൈബൽ ബാലസഭ സംഘടിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മണിയൻ കിണർ ആദിവാസി കോളനിയിൽ ഊരുതാളം എന്ന പേരിൽ മെയ് 24, 25 തീയതികളിൽ കുട്ടികൾക്കായി ക്യാമ്പും സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു. ക്യാമ്പിനെ ഭാഗമായി വിവിധ പരിപാടികളും ക്ലാസുകളും ഉണ്ടായിരുന്നു. പ്രമുഖ ബാലസാഹിത്യകാരൻ സി.ആർ ദാസ്, അധ്യാപികയായ താര പ്രഭാകരൻ എന്നിവർ ക്ലാസുകൾ എടുത്തു. പഞ്ചായത്ത് അംഗം ഷൈലജ വിജയകുമാർ, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സെറീന എന്നിവരും പ്രസംഗിച്ചു.



Post a Comment

0 Comments