പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ വിവാഹ ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി നിർധന യുവതിയുടെ വിവാഹത്തിനായി ഒരു ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ നൽകി. ആശാരിക്കാട് ചെറുപറമ്പിൽ മിനിയുടെ വിവാഹത്തിനാണ് സഹായം നൽകിയത്. സെറാഫ്‌സ് ഡയറക്ടർ ബോർഡ് മെമ്പർ ജോയ് പ്ലാമൂട്ടിൽ ആഭരണങ്ങൾ കൈമാറി. ബോർഡ് മെമ്പർ ടി.എസ് ഷാജിയും പങ്കെടുത്തു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത മിനിയുടെ കുടുംബം വാടകയ്ക്കാണ് താമസിക്കുന്നത്. വിവാഹം നടത്താൻ ഏറെ പ്രയാസമനുഭവിക്കുന്ന സമയത്താണ് സെറാഫ്‌സ് സഹായഹസ്തവുമായി എത്തിയത്. ഇതിനോടകം 52 നിർധന യുവതികളുടെ വിവാഹത്തിന് സെറാഫ്‌സ് സഹായം നൽകിയിട്ടുണ്ട്.


0 Comments