പട്ടിക്കാട്. കേരള സ്‌റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് പാണഞ്ചേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭട സമ്പർക്ക പരിപാടിയും കുടുംബ സംഗമവും നടത്തി. ചെമ്പൂത്ര പാൽ സൊസൈറ്റി ഹാളിൽ വച്ച് നടന്ന പരിപാടി പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പട്ടാളത്തിൽ നിന്നും വിരമിച്ചു വരുന്നവർക്ക് സ്വന്തം നാട്ടിലും പോലീസിലും നല്ല പരിഗണന കിട്ടുന്നുണ്ടോ എന്ന് സംശയമാണെന്നും പട്ടാളക്കാരുടെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പരിപാടികൾ നാട്ടിൽ ഉണ്ടാകണമെന്നും ഉദ്ഘാടനപ്രസംഗത്തിൽ പി പി രവീന്ദ്രൻ പറഞ്ഞു. സംഘടന ഭാരവാഹികളായ പാണഞ്ചേരി ഏരിയ പ്രസിഡൻറ് എം പി ജോൺ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ എൻ സദാനന്ദൻ, ആക്ടിങ് പ്രസിഡൻറ് രാജ്കുമാർ, സെക്രട്ടറി സെബാസ്റ്റ്യൻ പി ഒ, ട്രഷറർ മാത്യു തോമസ്, ഒല്ലൂക്കര ബ്ലോക്ക് സെക്രട്ടറി ബേബി മാത്യു, മഹിള വിങ് പ്രസിഡൻറ് ശോഭന വിദ്യാസാഗർ, മഹിളാ വിങ് പാണഞ്ചേരി യൂണിറ്റ് പ്രസിഡൻറ് അന്നമ്മ ജോൺ, ഓർഗനൈസിംഗ് സെക്രട്ടറി മാത്യു തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തവരെയും 1962, 65, 71 കൊല്ലങ്ങളിൽ നടന്ന യുദ്ധങ്ങളിൽ പങ്കെടുത്ത പട്ടാളക്കാരെയും ചടങ്ങിൽ ആദരിച്ചു.


0 Comments