പട്ടിക്കാട്. കണ്ണാറ, മയിലാട്ടുംപാറ, വിലങ്ങന്നൂർ എന്നീ വാർഡുകളിലെ ഊരുകൂട്ടത്തിനു സാംസ്കാരികനിലയം വേണമെന്ന് ആവശ്യം. കഴിഞ്ഞദിവസം നടന്ന ഗ്രാമസഭയിൽ ആണ് ഈ നിർദേശം ഉയർന്നുവന്നത്. അതിന് ആവശ്യമായ സ്ഥലം വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കി നൽകണമെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു. പഴയ പ്രമോട്ടർ സാവത്രിയെ ചടങ്ങിൽ ആദരിച്ചു. സ്നേഹയാണ് പുതിയ പ്രമോട്ടർ. ചടങ്ങിൽ ഊരുമൂപ്പൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അനിത, വാർഡ് മെമ്പർമാരായ രേഷ്മ സജീഷ്, സ്വപ്ന രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
0 Comments