പട്ടിക്കാട്. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷിക പൊതുയോഗവും വിവിധ ഫണ്ട് വിതരണവും നടന്നു. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫണ്ടുകളുടെ വിതരണോദ്ഘാടനം വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഉഷ മോഹൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അനിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ അബൂബക്കർ, വാർഡ് മെമ്പർമാരായ റെജീന, ഷീല അലക്സ്, സുശീല രാജൻ, സി ഡി എസ് അംഗങ്ങൾ, എഡിഎസ് അംഗങ്ങൾ, മെമ്പർ സെക്രട്ടറി, ജെൻഡർ റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കൗൺസിലറായ മേരി സണ്ണി എന്നിവർ പങ്കെടുത്തു.


0 Comments