പീച്ചി. കുടിവെള്ളക്ഷാമവും, കാർഷിക ആവശ്യങ്ങൾക്കുള്ള ജലക്ഷാമവും നേരിടുന്ന പ്രദേശങ്ങളായ പീച്ചി, തെക്കേകുളം, മയിലാട്ടുംപാറ പ്രദേശങ്ങളിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പിലാക്കണമെന്ന് പതിമൂന്നാം വാർഡ് ഗ്രാമസഭ ഊന്നൽ കൊടുത്ത് സംസാരിച്ചു. വിനോദസഞ്ചാരകേന്ദ്രമായ പീച്ചിയുടെ വികസനപ്രവർത്തനങ്ങൾക്ക് വരും നാളുകളിൽ കൂടുതൽ പ്രാധാന്യം നൽകുന്നതിനും ഗ്രാമസഭയിൽ തീരുമാനമെടുത്തതായി വാർഡ് മെമ്പർ ബാബു തോമസ് അറിയിച്ചു. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബാബുതോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷൈജു കുര്യൻ, കോഓർഡിനേറ്ററായ കൃഷി അസിസ്റ്റൻറ് ഓഫീസർ ഗീത, വാർഡ് വികസന സമിതി അംഗം സിഡി ആൻറണി തുടങ്ങിയവർ പങ്കെടുത്തു.


0 Comments