പട്ടിക്കാട്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പൊരുതാൻ കേരളത്തിൽ ഒരു ഗവൺമെൻറ് ഉയർന്നുവരുമ്പോൾ അതിനെ അട്ടിമറിക്കാൻ വലതുപക്ഷ ശക്തികൾ ഗൂഡാലോചന നടത്തുകയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വിലങ്ങന്നൂരിൽ സിപിഐ പാണഞ്ചേരി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ രാജൻ. ഇടതുപക്ഷ രാഷ്ട്രീയത്തിന് കേന്ദ്രബിന്ദുവായി കമ്മ്യൂണിസ്റ്റ് പാർട്ടി നിലകൊള്ളുമ്പോൾ വലതുപക്ഷ ശക്തികളുടെ ഗൂഢാലോചനകൾ വിലപ്പോവില്ലെന്നും മന്ത്രി പറഞ്ഞു. സാധാരണ ജനങ്ങൾക്ക് താങ്ങും തണലുമായ ഒരു ഗവൺമെന്റിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ അധ്യക്ഷത വഹിച്ചു. കെ.എ അബൂബക്കർ, വി.എ മൊയ്തീൻ, ജിനേഷ് പീച്ചി, ജേക്കബ് മറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു


0 Comments