സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങന്നൂരിൽ പൊതു സമ്മേളനം സംഘടിപ്പിച്ചു


പട്ടിക്കാട്: സിപിഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ  ഭാഗമായി പാണഞ്ചേരി ലോക്കൽ കമ്മറ്റി സംഘടിപ്പിക്കുന്ന സമ്മേളനത്തിനു മുന്നോടിയായി നടന്ന പൊതുയോഗം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജാജി മാത്യൂ തോമസ് ഉദ്ഘാടനം ചെയ്തു. വ്യക്തതയില്ലാത്ത കണക്കുകളുമായി രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ രാജ്യത്തെ പടുകുഴിയിലേക്ക് തള്ളി വിടുകയാണെന്ന് രാജാജി മാത്യു തോമസ് പറഞ്ഞു. വിലങ്ങന്നൂർ സഹകരണ ബാങ്കിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം പൊതുസമ്മേളന നഗരിയിൽ അവസാനിച്ചു. പൊതു സമ്മേളനത്തിൽ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയമ്പാറ അധ്യക്ഷത വഹിച്ചു. സമ്മേളനം സംഘാടക സമിതി ചെയർമാൻ കെ. എ അബൂബക്കർ, മണ്ഡലം സെക്രട്ടറി ടി ആർ രാധാകൃഷ്ണൻ, മണ്ഡലം കമ്മിറ്റി അംഗം പി.ഡി റെജി, ലോക്കൽ കമ്മിറ്റി അസി.സെക്രട്ടറി ജിനേഷ് പീച്ചി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഫ്രാൻസിസ്, ജേക്കബ് മറ്റത്തിൽ തുടങ്ങിയവരും പങ്കെടുത്തു.



Post a Comment

0 Comments