പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തൊഴിൽരഹിതരെ കണ്ടെത്തുന്നതിന് നടത്തിവന്ന സർവ്വേ നടപടികൾ പാണഞ്ചേരി പഞ്ചായത്തിൽ പൂർത്തിയായി. സർവ്വേ പൂർത്തീകരണ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ നിർവഹിച്ചു. അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ വിവരശേഖരണ പദ്ധതിക്ക് നേതൃത്വം നൽകിയ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്ന് പ്രസിഡണ്ട് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി കുടുംബശ്രീ നോളേഡ്ജ് ഇക്കണോമി മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴായിരത്തിലധികം വരുന്ന വീടുകളിൽ പരിശീലനം നേടിയ 145 എന്യുമറേറ്റർമാരുടെ നേതൃത്വത്തിലാണ് സർവ്വേ നടത്തിയത്. 6875 പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. അഞ്ചുവർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനാണ് ഈ പദ്ധതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി ജലജൻ, സുബൈദ അബൂബക്കർ, കെ. വി അനിത, പ്രതിപക്ഷനേതാവ് ബാബുതോമസ്, കെ.പി ചാക്കോച്ചൻ, കില റിസോഴ്‌സ് പേഴ്‌സൺ ബേബി വി. പി, പഞ്ചായത്ത് റിസോഴ്‌സ് പേഴ്‌സൺ ജെയ്‌നി, ടെക്‌നിക്കൽ അസിസ്റ്റന്റ് മായ, കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ, വൈസ് ചെയർപേഴ്‌സൺ മിനി ജോണി എന്നിവർ പങ്കെടുത്തു.

.jpeg)
0 Comments