ആറാംകല്ലിൽ ഒരാഴ്ചയോളം പഴക്കമുള്ള ആട്ടിറച്ചി പിടികൂടി


പട്ടിക്കാട്. ആറാംകല്ലിൽ ഒരാഴ്ചയോളം പഴക്കമുള്ള ആട്ടിറച്ചി പിടികൂടി. എറണാകുളം സ്വദേശി സനൽ ജോർജ് അനധികൃതമായി നടത്തി വന്നിരുന്ന കോൾഡ് സ്‌റ്റോറേജിൽ നിന്നാണ് പഴക്കംചെന്ന 50 കിലോ ആട്ടിറച്ചി പിടികൂടിയത്. വിവാഹ ആവശ്യത്തിനായി കൊടുക്കേണ്ടതിന് പാലക്കാട് നിന്നും കൊണ്ടുവന്ന് സൂക്ഷിച്ചതായാണ് ഉടമ നൽകിയ വിവരം. ജില്ല ഹെൽത്ത് ഓഫീസർ പി.കെ രാജു, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുധീർ സി , റെജി വി.മാത്യു, ജയരാജ് പി.എം. എന്നിവരടങ്ങുന്ന സംഘമാണ് ഇറച്ചി പിടികൂടിയത്. ആരോഗ്യവകുപ്പിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഇറച്ചിയിൽ ഫിനോയിൽ ഒഴിച്ച് നശിപ്പിച്ചതിന് ശേഷം തൃശൂർ കോർപ്പറേഷനിലെ ആരോഗ്യ വിഭാഗത്തിന് കൈമാറി. കോൾഡ് സ്‌റ്റോറിന്റെ ലൈസൻസിനായി ഉടമ അപേക്ഷിച്ചിരുന്നെങ്കിലും വേണ്ട മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതുകൊണ്ട്  ലൈസൻസ് കിട്ടിയിരുന്നില്ല. കേരള പബ്ലിക് ഹെൽത്ത് ഓഡിനൻസ് സെക്ഷൻ 29 അനുസരിച്ചാണ് നിയമ നടപടികൽ സ്വീകരിച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.



Post a Comment

0 Comments