ലൈഫ് മിഷൻ പദ്ധതി: കണ്ണാറ വാർഡിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിർവഹിച്ചു


കണ്ണാറ. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണാറ വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാനം നടന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ താക്കോൽ ദാനം നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ അധ്യക്ഷത വഹിച്ചു. ചീനിക്കടവ് വടുക്കൂട്ട് രമേശൻ ഭാര്യ സുപ്രഭയ്ക്കാണ് വീട് നിർമ്മിച്ച് നൽകിയിത്. കഴിഞ്ഞ 12 വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി അനിത, വാർഡ് മെമ്പർ രേഷ്മ സജീഷ്, പഞ്ചായത്ത് അംഗങ്ങളായ എം.ജെ അനീഷ്, ഷൈലജ വിജയകുമാർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments