മണ്ണുത്തി. ഒല്ലൂക്കര, നെട്ടിശ്ശേരി വില്ലേജുകൾ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടന സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. മണ്ഡലം പ്രസിഡണ്ട് എം.യു മുത്തു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി അഭിലാഷ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. റവന്യു വകുപ്പ് മന്ത്രിയും, എം.എൽ.എ യും ഒരാൾ ആയിട്ടും വിഭജനം സാധ്യമാകാത്തത് കെടുകാര്യസ്ഥതയും കഴിവുകേട് കൊണ്ടും ആണെന്ന് അഭിലാഷ് ആരോപിച്ചു. ഒല്ലൂക്കര, നെട്ടിശ്ശേരി വില്ലേജുകൾ വിഭജിക്കണമെന്നുള്ള ആവശ്യം കാലങ്ങളായി ഉള്ളതാണെന്നും ഇതിനായി എംഎൽഎമാരായിരുന്ന തേറമ്പിൽ രാമകൃഷ്ണനും, എം.പി വിൻസന്റും നൽകിയ പ്രൊപ്പോസൽ പ്രകാരമാണ് ഇപ്പോൾ പുതിയ കെട്ടിടം പൂർത്തിയായതെന്നും അഭിലാഷ് പറഞ്ഞു. പ്രതിഷേധക്കാർ മന്ത്രിയുടെ കോലം കത്തിച്ചു. കോർപ്പറേഷൻ കൗൺസിലർ ശ്യാമള മുരളീധരൻ, കോൺഗ്രസ്സ് നേതാക്കളായ സി.കെ ഫ്രാൻസിസ്, സണ്ണി വാഴപ്പിള്ളി, ജിജോ ജോർജ്ജ്, ജോഷി തട്ടിൽ, ജോൺസൺ ആവോക്കാരൻ, ജെൻസൻ ജോസ് കാക്കശ്ശേരി, കെ.ഗോപാലകൃഷ്ണൻ, ടി.വി തോമസ്, സണ്ണി രാജൻ, കെ.എ അഫാദ്, ജ്യോതി ആനന്ദ്, കെ.ജയദേവൻ, സുധാകരൻ, രാജേഷ് സി.ജെ, നിധിൻ ജോസ്, പ്രിൻസ് പുതുശ്ശേരി, മുരളി മണ്ണുത്തി, കെ.ജി.ജോയ്, സി.ഡി.റാഫി എന്നിവർ നേതൃത്വം നൽകി.


0 Comments