വിലങ്ങന്നൂരിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു


വിലങ്ങന്നൂർ. ഇന്നലെ രാത്രി ചെയ്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വിലങ്ങന്നൂർ സെ.ആന്റൺ വിദ്യാപീഠത്തിനു സമീപമുള്ള റോഡിലേക്കാണ് മലവേപ്പ് മരം വീണത്. വൈദ്യുതി ലൈനിലേക്ക് വീണതിനാൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഇന്ന് രാവിലെ നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ചു നീക്കി റോഡ് സഞ്ചാരയോഗ്യമാക്കി.



Post a Comment

0 Comments