കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന് കീഴിൽ ഫാഷൻ ഡിസൈനിംഗിൽ ഡിഗ്രി


കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വർഷം ദൈർഘ്യമുള്ള ബി വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ (ബി വോക് എഫ് ഡി ആർ) എന്ന റഗുലർ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ ഓഫീസുമായി നേരിട്ടോ www.aldeindia.co.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വിലാസം അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്‌സ്‌റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ്, കണ്ണൂർ 670142. ഫോൺ  9744917200, 9995004269.


Post a Comment

0 Comments