ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിൽ ഇന്റർവ്യൂ നാളെ


തൃശൂർ. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ക്ലസ്റ്റർ ഹെഡ്, ഇന്റേൺ സ്റ്റുഡന്റ് സപ്പോർട്ട്, ഓഫീസ് അസിസ്റ്റന്റ്, സ്‌റ്റോർ മാനേജർ, സോളാർ ടെക്‌നീഷ്യൻസ്, റിസെപഷനിസ്റ്റ്, ടെലി കോളർ, അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ, ബ്രാഞ്ച് മാനേജർ, കസ്റ്റമർ റിലേഷൻസ് എക്‌സിക്യൂട്ടീവ്, സ്‌പെയർപാർട്‌സ് അസിസ്റ്റന്റ്, ഓട്ടോമൊബൈൽ ടെക്‌നിഷ്യൻ, പി ആർ ഒ  സർവീസ് മാർക്കറ്റിംഗ്, പെയിന്റർ(ഓട്ടോമൊബൈൽ), സെയിൽസ് ഓഫീസർ, ഫീൽഡ് സെയിൽസ് ഓഫീസർ തുടങ്ങിയ ഒഴിവുകളിലേക്ക് മെയ് 26ന് രാവിലെ 10.30 മുതൽ 1.30 വരെ ഇന്റർവ്യൂ നടത്തും. എം. ബി. എ, ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം ഒപ്പം നല്ല ആശയവിനിമയശേഷി, ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഐടിഐ മെക്കാനിക്കൽ/ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, എസ് എസ് എൽ സി /പ്ലസ് ടു ഒപ്പം 2 വീലർ ലൈസൻസ്, പരീക്ഷാ ഫലം കാത്തിരിക്കുന്ന ബിരുദാനന്തര ബിരുദം, എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ തുടങ്ങിയ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തിദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. തൃശൂർ എംപ്ലോയബിലിറ്റി സെന്റർ വാട്‌സ്ആപ്പ് നമ്പർ  9446228282.

Post a Comment

0 Comments