മെഡിക്കൽ കോളേജിൽ ഒ.പി ടിക്കറ്റുകൾ ഓൺലൈനാക്കണം: കോൺഗ്രസ് ഉപവാസ സമരം നടത്തി

മുളങ്കുന്നത്തുകാവ്. ഗവ.മെഡിക്കൽ കോളേജിൽ ഒ.പി ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിക്കു മുന്നിൽ കോൺഗ്രസ് ഉപവാസ സമരം നടത്തി. സമരത്തിന് പാണഞ്ചേരി പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആശുപത്രി സ്റ്റാഫുകളുടെ കുറവുകൾ നികത്തണമെന്നും ലാബുകളുടെയും പരിശോധന ഉപകരണങ്ങളുടെയും  പോരായ്മകൾ പരിഹരിക്കണമെന്നും സമരത്തിൽ ആവശ്യമുയർന്നു. ബെന്നി ബഹനാൻ എം പി സമരം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. എംപിമാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, എംഎൽഎ ടി ജെ സനീഷ് കുമാർ എന്നിവർ ഉപവാസം അനുഷ്ഠിച്ചു. യുഡിഎഫ്  പാണഞ്ചേരി പാർലിമെന്ററി പാർട്ടി ലീഡറും പീച്ചി കോൺഗ്രസ്  മണ്ഡലം പ്രസിഡണ്ടുമായ ബാബു തോമസ്, പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ , പഞ്ചായത്തംഗങ്ങളായ സുശീലരാജൻ, ഷൈജു കുരിയൻ, സി എസ് ശ്രീജു, സേവാദൾ ജില്ല വൈസ് പ്രസിഡന്റ് റീന മേരി ജോൺ എന്നിവർ സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.



Post a Comment

0 Comments