പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് വഴുക്കുംപാറയിൽ കുടുംബശ്രീ വാർഡ് തല യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം കെ.പി ചാക്കോച്ചൻ യോഗം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, വാർഡിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ യോഗം സംഘടിപ്പിച്ചത് എന്ന് കെ.പി ചാക്കോച്ചൻ പറഞ്ഞു. മിനി മനോഹരൻ അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൺ ജെയ്നി യോഹന്നാൻ വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. മുൻ പഞ്ചായത്ത് അംഗം സാലി തങ്കച്ചൻ, എ.ഡി.എസ് മെമ്പർമാരായ മോളി തെക്കു മറ്റം, ജെയ്മോൾ, റുബീന തുടങ്ങിയവർ പങ്കെടുത്തു.
0 Comments