പീച്ചി റിസർവോയറിൽ മെഡിക്കൽ വിദ്യാർത്ഥി മുങ്ങിമരിച്ചു


വാണിയമ്പാറ. പീച്ചി റിസർവോയറിൽ മെഡിക്കൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. യുക്രൈനിലെ എംബിബിഎസ് നാലാം വർഷ വിദ്യാർത്ഥി വടക്കുഞ്ചേരി പീടികപ്പറമ്പ് നഗർ മാളിയേക്കൽ ജോയി മകൻ ജിബി (24) യാണ് മരിച്ചത്. വാണിയമ്പാറ പ്ലാക്കോട്ടിൽ പീച്ചി റിസർവോയറിൽ ഇന്ന് ഉച്ചകഴിഞ്ഞ് നാലരയോടെയാണ് അപകടം നടന്നത്. ഇളയ സഹോദരനൊപ്പം ബൈക്കിലാണ് ജിബി എത്തിയത്. റിസർവോയറിൽ നീന്തുന്നതിനിടെ ശരീരം കുഴഞ്ഞ് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് വടക്കുഞ്ചേരിയിൽ നിന്നും ഫയർ ആന്റ് റസ്‌ക്യൂ ഉദ്യോഗസ്ഥരെത്തി മൃതദേഹം പുറത്തെടുത്തു. പീച്ചി സിഐ എസ് ഷുക്കൂറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



Post a Comment

0 Comments