ഉന്നത വിജയം കരസ്ഥമാക്കിയ അയന ജോയിക്ക് നാടിന്റെ ആദരം


പീച്ചി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സിന് എട്ടാം റാങ്ക് കരസ്ഥമാക്കിയ അയന ജോയിയ്ക്ക് നാടിന്റെ ആദരം. മയിലാട്ടുംപാറ വാർഡ് വികസന സമിതിയ്ക്ക് വേണ്ടി പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവിന്ദ്രൻ അയന ജോയിയെ അനുമോദിച്ചു. വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ പൊന്നാട അണിയിച്ചു. മഞ്ഞക്കുന്ന് ചാക്കോ പറമ്പിൽ ജോയിയുടേയും, ജയന്തിയുടേയും മകളാണ് അയന. വാർഡ് വികസന കൺവീനർ എം.പി സാബു, പഞ്ചായത്ത് അംഗങ്ങളായ രേഷ്മ സജീഷ്, റെജീന ബാബു, സിഡിഎസ് ദീപ എൽദോസ്, സെബാസ്റ്റ്യൻ പതിലേട്ട്, ഉണ്ണി കൊല്ലംകുടി എന്നിവരും പങ്കെടുത്തു


Post a Comment

0 Comments