തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ഇ.ഇ.ജി ടെക്നീഷ്യൻ (electroencephalographic technician) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. നിബന്ധനകൾക്ക് വിധേയമായി പ്രതിദിനം 755 രൂപ (പ്രതിമാസം 20385 രൂപ) വേതനത്തിൽ പരമാവധി 90 ദിവസത്തേക്കായിരിക്കും നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെയ് 24ന് രാവിലെ പത്ത് മണിക്ക് തൃശൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. നിയമനം സംബന്ധിച്ച് യാത്രാബത്ത, മറ്റു ആനുകൂല്യങ്ങൾ അനുവദിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് www.gmcstr.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 2200310, 2200319


0 Comments